Thiruvalla urban bank former manager arrested
പത്തനംതിട്ട: സി.പിഎം ഭരിക്കുന്ന തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് നിക്ഷേപതട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. തിരുവല്ല മതില്‍ഭാഗം സ്വദേശിയുടെ നിക്ഷേപം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ബാങ്കിലെ മുന്‍ മാനേജരും മഹിള അസോസിയേഷന്‍ നേതാവുമാണ് പ്രീത.
നേരത്തെ പ്രീതയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇവര്‍ ഹാജരാകാതെ തുടരുകയായിരുന്നു.
ഇതിനിടെയാണ് അറസ്റ്റ്. ഇന്നു രാവിലെ 9 മണിയോടെ കാറില്‍ ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയിലേക്ക് പോകുന്ന വഴിയാണ് ഇവര്‍ അറസ്റ്റിലായത്.


COMMENTS