കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു. താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇ...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു. താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരുടെ എണ്ണം പതിനായിരത്തോളം വരുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
പ്രവിശ്യാ തലസ്ഥാനമായ ഹെറാത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമം ഭൂകമ്പത്തില്‍ തകര്‍ന്നു. ആയിരത്തിലധികം പേര് രക്ഷപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതിന് പിന്നാലെ എട്ടിടത്തും ഭൂകമ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണെന്ന് സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
12 ഗ്രാമങ്ങളെ ഭൂകമ്പം ബാധിച്ചു. 600-ലധികം വീടുകള്‍ തകരുകയും 4,200 പേര്‍ക്ക് ദുരന്തം ബാധിക്കുകയും ചെയ്തു. ആദ്യ ഷോക്കില്‍ വീടുകള്‍ തകര്‍ന്നു. പലരേക്കുറിച്ചുംം ഇപ്പോഴും ഒരു വിവരവുമില്ല. തിരച്ചില്‍ തുടരുകയാണെന്ന് കരിമി പറഞ്ഞു.
Keywords: Afganisthan, Earthquake, 2000 Death
COMMENTS