നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ജാമ്യം. ലൈംഗിക പീഡന പരാതിയില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഹോസ്ദുര്‍ഗ് കോടതിയാണ്...
നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ജാമ്യം. ലൈംഗിക പീഡന പരാതിയില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ഹൈക്കോടതി നിര്‍ദ്ദേശിച്ച ഉപാധികളോടെയായിരിക്കും.
യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചന്ദേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കിയിരുന്നു. കാസര്‍കോട് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു. ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്നായിരുന്നു യുവതിയുടെ പരാതി.
Keywords: Shiyas Kareem, Bail
COMMENTS