കൊല്ലം: ശാസ്താംകോട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് എത്തിയ വിദ്യാര്‍ത്ഥി കുളിക്കാനിറങ്ങിയ കുളത്തില്‍ മുങ്ങിമരിച്ചു. കടമ്പനാട് കെ.ആര്.കെ.പി...
കൊല്ലം: ശാസ്താംകോട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് എത്തിയ വിദ്യാര്‍ത്ഥി കുളിക്കാനിറങ്ങിയ കുളത്തില്‍ മുങ്ങിമരിച്ചു. കടമ്പനാട് കെ.ആര്.കെ.പി.എംഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിനന്ദ് (15) ആണ് മരിച്ചത്.
മണക്കാല മാഞ്ഞാലി അന്തിച്ചിറ തിരുവോണം വീട്ടില്‍ ജയപ്രകാശിന്റെയും രജനിയുടെയും മകനായ അഭിനന്ദ് രാവിലെ 11 ഓടെ ആണ് 15 അംഗ സംഘത്തിനൊപ്പം മുതുപിലാക്കാട് കണ്ണാടി കുളത്തില്‍ എത്തിയത്.
കുട്ടികള്‍ കുളത്തില്‍ കുളിക്കുന്നതിനിടെ അഭിനന്ദ് താഴ്ന്നു പോകുകയായിരുന്നു. കരച്ചില് കേട്ട് തൊട്ടടുത്ത അംഗന്‍വാടി ജീവനക്കാര്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
എന്നാല്‍ പരിസരവാസികള്‍ക്ക് കുട്ടിയെ രക്ഷിക്കാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയും സ്കൂബാ ടീമും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Key words: Death, Student, Kollam
COMMENTS