Serial director Adithyan passes away
തിരുവനന്തപുരം: ജനപ്രിയ സീരിയല്‍ സംവിധായകന് ആദിത്യന് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന് ഏറെക്കാലമായി തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ് ആദിത്യന്. സാന്ത്വനം, വാനമ്പാടി, ആകാശ്ദൂത്, അമ്മ തുടങ്ങിയ ജനപ്രിയ സീരിയലുകളുടെ സംവിധായകനാണ്.
Keywords: Adithyan, Serial director, Passes away
COMMENTS