കോഴിക്കോട്: കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ പ്രസവ ശസ്ത്രക്രിയയോട് അനുബന്ധിച്ച് കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെ...
കോഴിക്കോട്: കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ പ്രസവ ശസ്ത്രക്രിയയോട് അനുബന്ധിച്ച് കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. ഡോ. രമേശന്, ഡോ. ഷഹന, സ്റ്റാഫ് നേഴ്സ് രഹന, മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്.
അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു. പ്രോസിക്യൂഷന് നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അപേക്ഷ സമര്‍പ്പിക്കാന്‍ വൈകിയതോടെ ഹര്‍ഷിന വീണ്ടും സമര പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.
Key words: Harshina, Scissors Stuck , Calicut Medical College
COMMENTS