ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ലന്ന് സുപ്രീം കോടതി. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെ ചീഫ് ജസ്റ്റിസ് ഡ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ലന്ന് സുപ്രീം കോടതി. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.
അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചു.
അതേസമയം, ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ്. നരസിംഹ എന്നിവര്‍ എതിര്‍ത്തതോടെ 3-2 എന്ന നിലയിലാണ് ഹര്‍ജികള്‍ തള്ളിയത്. ഇതില്‍ ഹിമ കോലി ഒഴികെയുള്ളവര്‍ പ്രത്യേക വിധി പ്രസ്താവം നടത്തി.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന കാര്യത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാലു വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആമുഖമായി വ്യക്തമാക്കിയിരുന്നു. ഇതില്‍ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടെന്നും അദ്ദേഹം ആദ്യമേ വിശദീകരിച്ചു. പാര്‍ലമെന്റാണ് നിയമ നിര്‍മാണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേയ് 11നു വാദം പൂര്‍ത്തിയാക്കിയ ഹര്‍ജികളില്‍ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്.
Keywords: Same Sex, Marriage, Legal, India, Supreme Court
COMMENTS