Producer P.V Gangadharan passed away
കോഴിക്കോട്: സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ പി.വി ഗംഗാധരന് (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കോഴിക്കോട് കെ.പി കേശവമേനോന് ഹാളില്‍ ഇന്നു വൈകിട്ട് മൂന്നു മണിക്ക് പൊതുദര്‍ശനം നടക്കും. സംസ്കാരം ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ നടക്കും.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി.വി ഗംഗാധരന് എ.ഐ.സി.സി അംഗം, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.
1977 ല്‍ സുജാത എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്ര നിര്‍മ്മാണ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇന്നത്തെ സൂപ്പര്‍താരങ്ങളുടെയും സംവിധായകരുടെയും നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചു.
ഒരു വടക്കന്‍ വീരഗാഥ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, അദ്വൈതം, കാറ്റത്തെ കിളിക്കൂട്, ഏകലവ്യന് അങ്ങനെ നീളുന്നു ഹിറ്റുകളുടെ പരമ്പര. നിരവധി ദേശീയ - സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: P.V Gangadharan, Producer, Grihalakshmi productions
COMMENTS