ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും വില കുതിക്കുന്നു. സവാളയ്ക്ക് വില കിലോയ്ക്ക് 80 രൂപയായി. മഹാരാഷ്ട്രയിലെ ലാസല്‍ഗാവ് ഹോള്‍സെയില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും വില കുതിക്കുന്നു. സവാളയ്ക്ക് വില കിലോയ്ക്ക് 80 രൂപയായി. മഹാരാഷ്ട്രയിലെ ലാസല്‍ഗാവ് ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ ശരാശരി മൊത്തവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 60 ശതമാനം ഉയര്‍ന്നു.
കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും സവോള വില വര്‍ദ്ധനവിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ദീപാവലിയും ക്രിസ്തുമസും അടക്കം ആഘോഷ ദിനങ്ങള്‍ വരാനിരിക്കുന്നത് വിലക്കയറ്റത്തെ സാരമായി ബാധിക്കും.
കഴിഞ്ഞ രണ്ട് വര്‍ഷമായി കര്‍ഷകര്‍ നഷ്ടത്തിലായതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ഉള്ളിയുടെ ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. കൂടാതെ, ഈ സംസ്ഥാനങ്ങളിലെ ശരാശരിയിലും താഴെയുള്ള മഴ ഉള്ളി ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Key words: Onion, Shallot, Price rise
COMMENTS