Nipah virus detected among bats in Wayanad
തിരുവനന്തപുരം: വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐസിഎംആര്‍ ജില്ലയില്‍ നടത്തിയ പഠനത്തില്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി മന്ത്രി വ്യക്തമാക്കി.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് അവബോധം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എവിടെ വേണമെങ്കിലും വൈറസ് സാന്നിധ്യം ഉണ്ടാകാമെന്നും രോഗ ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ കൃത്യമായ പരിശോധന നടക്കുന്നതുകൊണ്ടാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നും മന്ത്രി അവകാശപ്പെട്ടു.
Keywords: Nipah virus, Wayanad, Bats, Minister Veena George
COMMENTS