തേനി: നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കി കൊന്ന അമ്മയെ പൊലീസ് പിടികൂടി. 24 ദിവസംമാത്രം പ്രായമായ ആണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവ...
തേനി: നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കി കൊന്ന അമ്മയെ പൊലീസ് പിടികൂടി. 24 ദിവസംമാത്രം പ്രായമായ ആണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവം ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം. കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്റെ ഭാര്യ സ്നേഹയാണ് (19) അറസ്റ്റിലായത്.
കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ അമ്മ കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി.
സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല് സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് പിന്നീട് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് സത്യം പുറത്തുവന്നത്. ഇതേ തുടര്‍ന്നാണ് യുവതി പിടിയിലാകുന്നത്.
Key words: Mother, Arrest, Murder, Newborn baby, Theni
COMMENTS