The Central Meteorological Department has announced that monsoon has arrived in Kerala. Monsoon came as a result of cyclonic circulation
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി മേഖലയ്ക്കു മുകളിലുള്ള ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുള്ള ശക്തിയേറിയ ന്യൂനമര്‍ദ്ദത്തിന്റെയും ഫലമായാണ് തുലാവര്‍ഷം എത്തിയത്.
തുലാവര്‍ഷം എത്തിയതോടെ വരുന്ന അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാദ്ധ്യതയുണ്ട്. മലയോര മേഖലയ്ക്കും തീരദേശത്തും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. മീന്‍ പിടിത്തക്കാര്‍ക്കും വിലക്കുണ്ട്.
ഇതേസമയം, അറബിക്കടലില്‍ ചുഴലിക്കാറ്റും രൂപപ്പെട്ടിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
COMMENTS