Minister Antony Raju about private bus strike
തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം അനവസരത്തിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടുവട്ടം സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും അതൊന്നും കണക്കാക്കാതെയാണ് അവര്‍ സമരത്തിലേക്ക് കടന്നിരിക്കുന്നതെന്ന് മന്ത്രി വിമര്‍ശനം ഉന്നയിച്ചു.
ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദ്ദതന്ത്രം പ്രയേഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ മന്ത്രി സീറ്റ് ബെല്‍റ്റ്, ബസിലെ കാമറ എന്നീ തീരുമാനത്തില്‍ നിന്നും പിറകോട്ടില്ലെന്നും വ്യക്തമാക്കി.
അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വിഷയം പഠിക്കുന്നതിനായി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Antony Raju, Private bus strike, Sabarimala
COMMENTS