ന്യൂഡല്‍ഹി: രാജ്യ തലസ്ഥാന മേഖലയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രതയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദില...
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാന മേഖലയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രതയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ അകലെ, ഭൂമിയുടെ പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല.
കഴിഞ്ഞ ഓഗസ്റ്റില്‍ ഡല്‍ഹി, ജമ്മുകാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു പ്രഭവകേന്ദ്രം. ഭൂമിയുടെ 181 കിലോമീറ്റര്‍ ഉള്ളില്‍ നിന്ന് ഉടലെടുത്തതാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിരുന്നത്.
കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് തലസ്ഥാന മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദില്‍ ഞായറാഴ്ച റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
ഭൂചലനം ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു, പലരും ഫര്‍ണിച്ചറുകള്‍ ശക്തമായി കുലുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തു. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ താമസ കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങളും പങ്കിട്ടു.
Keywords: Earthquake, Delhi
COMMENTS