തിരുവനന്തപുരം: വീണാ വിജയന് മാസപ്പടി വാങ്ങിയത് 2017 ല്‍ ആണെന്നും 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നതെന്നും മാത്യു കുഴല്നാടന് എ...
തിരുവനന്തപുരം: വീണാ വിജയന് മാസപ്പടി വാങ്ങിയത് 2017 ല്‍ ആണെന്നും 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നതെന്നും മാത്യു കുഴല്നാടന് എം.എല്‍.എ.
വീണാ വിജയന് മാസപ്പടി വാങ്ങിയ വിഷയത്തില്‍ നികുതി നല്‍കിയെന്ന ധനമന്ത്രിയുടെ കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ പല മാധ്യമങ്ങള്‍ക്കും കത്തിന്റെ പകര്‍പ്പ് ലഭിച്ചുവെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
ആരോപണവിധേയമായ 1.72 കോടി രൂപയ്ക്കാണ് നികുതി അടച്ചതെന്ന് കത്തില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വീണാ വിജയന് 1.72 കോടി രൂപയ്ക്ക് നികുതി അടച്ചെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്.
വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്നുമുതലാണ്. ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്നാടന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ധനവകുപ്പ് പുറത്തുവിട്ടത് കത്തല്ല ക്യാപ്സ്യൂള്‍ ആണെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.
COMMENTS