കൊച്ചി: സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇത് സംസ്ഥാന വ്യാപകമാ...
കൊച്ചി: സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇത് സംസ്ഥാന വ്യാപകമായി എല്‍.പി.ജി സിലിണ്ടര്‍ നീക്കം നിലയ്ക്കാന്‍ വഴിയൊരുക്കും.
ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് 2022-ല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും വിഷയത്തില്‍ തീരുമാനമാകാത്തതില്‍ ഇന്ന് രാവിലെ ആറു മുതല്‍ ഉച്ച വരെ ഇവര്‍ സൂചനാ സമരവും നടത്തിയിരുന്നു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉള്‍പ്പെടുന്ന ഇടതുസംഘടനകളും സമരത്തിന്റെ ഭാഗമാണ്.
Keywords: LPG Cylinder, Truck Drivers, Strike, Kerala
COMMENTS