KPCC approaches Thiruvananthapuram social welfare society depositors
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ അണ് എംപ്ലോയീസ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കുമെന്ന് കെ.പി.സി.സി. ഇതു സംബന്ധിച്ച് നിക്ഷേപകര്‍ക്ക് കെ.പി.സി.സി ഉറപ്പ് നല്കി. രണ്ടു ദിവസത്തിനകം അവരുടെ പ്രശ്നം പരിഹരിക്കുമെന്നും അതുവരെ സര്‍ക്കാരിനെ സമീപിക്കരുതെന്നുമാണ് കെ.പി.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്.
ബാങ്കില്‍ നിന്നും 300 നിക്ഷേപകരുടെ 13 കോടി രൂപ നഷ്ടമായെന്നാണ് പരാതി. ഇതേതുടര്‍ന്ന് നിക്ഷേപകര്‍ കഴിഞ്ഞ ദിവസം മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. സൊസൈറ്റി പ്രസിഡന്റ് ശാന്തിവിള രാജേന്ദ്രന് ശിവകുമാറിന്റെ ബിനാമിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
അതേസമയം താനാരുടെയും ബിനാമിയല്ലെന്നും സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും വി.എസ് ശിവകുമാര്‍ വ്യക്തമാക്കി.
Keywords: KPCC, Approach, Society, Depositors
COMMENTS