K.B Ganesh Kumar should not be a minister: V.D Satheesan
കണ്ണൂര്‍: കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സോളാര്‍ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഗണേഷ് കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്ത്രീപീഡന കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ ഗണേഷ് കുമാര്‍ വിചാരണ നേരിടാന്‍ പോവുകയാണെന്നും അതിനാല്‍ മന്ത്രിയാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗണേഷിന് മുന്‍പൊരിക്കല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ഭാര്യ മ്യൂസിയം പൊലീസില്‍ കേസ് കൊടുത്തതിനാലാണെന്നതും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
Keywords: V.D Satheesan, K.B Ganesh Kumar, Minister, Solar case
COMMENTS