Police closes case against K.T Jaleel
പത്തനംതിട്ട: കശ്മീര്‍ വിരുദ്ധ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്കി പൊലീസ്. വിഷയത്തില്‍ ജലീലിനെതിരെ തെളിവുകള്‍ കിട്ടാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നതായി പൊലീസ് പരാതിക്കാരന് നോട്ടീസയച്ചു. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
അതേസമയം കോടതി നിര്‍ദ്ദേശപ്രകാരമാണ് കെ.ടി ജലീലിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ആര്.എസ്.എസ് നേതാവ് അരുണ്‍കുമാര്‍ ജലീലിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനാല്‍ അദ്ദേഹം തിരുവല്ല കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.
ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരെന്നും പാകിസ്ഥാന് കയ്യടക്കിവച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗങ്ങളെ ആസാദ് കശ്മീരെന്നുമാണ് ജലീല്‍ വിശേഷിപ്പിച്ചിരുന്നത്. ഇത് ഭരണഘടനയെ അപമാനിക്കലാണെന്നും കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയുള്ളതാണെന്നുമായിരുന്നു പരാതി.
Keywords: K.T Jaleel, Kashmir controversy, Police,
COMMENTS