കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം....
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന് വീണ്ടും ഇ.ഡി നോട്ടീസ് നല്കി.
സ്വത്ത് വിവരങ്ങള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇ.ഡി നിര്‍ദ്ദേശം.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന് നേരത്തെ പ്രതികരിച്ചിരുന്നു. താനും മുന്‍ മന്ത്രി എ.സി മൊയ്തീനുമാണ് എന്‍ഫോഴ്സ്മെന്റ് ലക്ഷ്യമെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും എം.കെ കണ്ണന് പറഞ്ഞിരുന്നു.
Keywords: M.K Kannan, E.D Notice, Kerala, Karuvannur
COMMENTS