Karuvannur bank scam: Suresh Gopi's march in Thrissur
തൃശൂര്‍: സംസ്ഥാനത്തെ സഹകരണബാങ്ക് തട്ടിപ്പുകള്‍ക്കെതിരെ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള പദയാത്ര ഇന്ന്.
ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന് 1.30 ന് കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ നിന്ന് ആരംഭിക്കും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പദയാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യാത്ര ഊരകം, ചേര്‍പ്പ്, ചൊവ്വൂര്‍, പാലയ്ക്കല്‍, കണിമംഗലം, കൂര്‍ക്കഞ്ചേരി വഴി സ്വരാജ് റൗണ്ടില്‍ സമാപിക്കും.
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനിരയായവരും അവരുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കും. പദയാത്രയെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തൃശൂര്‍ നഗരത്തില്‍ ഭാഗികമായി ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.
Keywords: Karuvannur bank scam, Suresh Gopi, March, Today
COMMENTS