ഖത്തര്‍ : ക്ലാസിക്കല്‍ ചെസില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി കാര്ത്തികേയന് മു...
ഖത്തര്‍ : ക്ലാസിക്കല്‍ ചെസില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി കാര്ത്തികേയന് മുരളി.
ഖത്തര്‍ മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന്റെ ഏഴാം റൗണ്ടില്‍ കളിക്കുന്നതിനിടെയാണ് 24 കാരനായ ഇന്ത്യന്‍ താരം കാള്‍സണെ അട്ടിമറിച്ചത്.
2005ല്‍ നോര്‍വീജിയന്‍ താരത്തെ പരാജയപ്പെടുത്തിയ ഹരികൃഷ്ണയ്ക്കും കാള്‍സണെ പരാജയപ്പെടുത്തിയ രാജ്യത്തെ ഏക കളിക്കാരനായ വിശ്വനാഥന് ആനന്ദിനും ശേഷം കാള്സണിനെതിരെയുള്ള മുരളിയുടെ വിജയം അദ്ദേഹത്തെ കാലള്സണെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാക്കി.
ഈ വിജയത്തോടെ, 7-ല്‍ 5.5 സ്കോറുമായി മുരളി, ഇന്ത്യയുടെ എസ്.എല്‍.നാരായണന്, അര്ജുന് എറിഗൈസി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെത്തി.
കറുത്ത കരുക്കളുമായി കളിച്ച കാര്ത്തികേയന്, 44 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സനെ തോല്പിച്ചത്. തഞ്ചാവൂര്‍ സ്വദേശിയാണ് 24കാരനായ ഗ്രാന്‍ഡ്മാസ്റ്റര്‍ കാര്ത്തികേയന്. നേരത്തെ, ഇതേ ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ മറ്റൊരു ഇന്ത്യന്‍ താരം എം. പ്രണേഷ് കാള്‍സനെ സമനിലയില്‍ തളച്ചിരുന്നു.
Keywords: Magnus Carlson, Karthikeyan Murali
COMMENTS