കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്വെന്ഷന് സെന്ററില്‍ ഒരാള്‍ നടത്തിയ തുടര്‍സ്ഫോടനങ്ങളില്‍ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരു...
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്വെന്ഷന് സെന്ററില്‍ ഒരാള്‍ നടത്തിയ തുടര്‍സ്ഫോടനങ്ങളില്‍ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 12 വയസുകാരി മരണത്തിന് കീഴടങ്ങി. മലയാറ്റൂര്‍
കടുവന്‍കുഴി വീട്ടില്‍ ലിബിന (12) ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
95ശതമാനം പൊള്ളലേറ്റ കുട്ടി എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നല്‍കുകയും ചെയ്തു.
പിന്നീട് കുട്ടി മരുന്നുകളോട് പ്രതികരിക്കാതെവരികയും ഇന്ന് പുലര്‍ച്ചെ 12.40 ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
സ്ഫോടനത്തില്‍ 90 ശതമാനം പൊള്ളലേറ്റ് 53 വയസുകാരി ഇന്നലെ രാത്രി മരിച്ചിരുന്നു. ഒരാള്‍ ഇന്നലെ രാവിലെ സംഭവ സ്ഥലത്തുവെച്ചും മരണപ്പെട്ടിരുന്നു. 40 പേര് ചികില്‍സയിലാണ്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
Key words: Kalamassery Blast, One more Death,Kerala
COMMENTS