ന്യൂഡല്‍ഹി: ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര് സുരക്ഷിതരായിരിക്കണമെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെ...
ന്യൂഡല്‍ഹി: ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര് സുരക്ഷിതരായിരിക്കണമെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. നമ്മുടെ എല്ലാ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, അവര്‍ ഇന്ത്യന്‍ എംബസിയെ അറിയിക്കുകയും ബന്ധപ്പെടുകയും ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
വേണ്ട സഹായങ്ങള്‍ നല്കാന് എംബസി സജ്ജമാണ്. തീര്‍ഥാടനത്തിനും മറ്റുമെത്തി ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എംബസിയുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. അവിടെയുള്ള ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ചും കൃത്യമായ ധാരണയുണ്ട്.
ആക്രമണം സംബന്ധിച്ച് ഇന്ത്യയുടെ നിലപാടു പ്രധാനമന്ത്രി മുന്‍പു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തുകയും അവിടെയുള്ള ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി വി.മുരളീധരന് പറഞ്ഞു.
Keywords: Israel Conflict, Indian Embassy, Alert
COMMENTS