ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഐസിസ് ഭീകരന് പരിശോധനയ്ക്കിടെ ഡല്‍ഹിയില്‍ പിടി...
ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഐസിസ് ഭീകരന് പരിശോധനയ്ക്കിടെ ഡല്‍ഹിയില്‍ പിടിയിലായി. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് 3 ലക്ഷം രൂപ ഐ.എന്‍.എ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഷാഫി ഉസാമ എന്ന ഷാനവാസിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ രാജ്യതലസ്ഥാനത്തെ ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. നിരവധി സംസ്ഥാനങ്ങളിലെ ഭീകര ശൃംഖലകളെ തകര്‍ക്കാന്‍ എന്‍ഐഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികളില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും ഉള്‍പ്പെടുന്നു.
തീവ്രവാദ സംഘടനയുടെ സ്ലീപ്പര്‍ സെല്ലുകളെന്ന് സംശയിക്കുന്ന നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: ISS,Terrorist Arrest
COMMENTS