കൊച്ചി: അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടുന്ന കൊച്ചി വാട്ടര്‍ മെട്രോ വഴി ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചെന്ന നേട്ടം സം...
കൊച്ചി: അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടുന്ന കൊച്ചി വാട്ടര്‍ മെട്രോ വഴി ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചെന്ന നേട്ടം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും പുതുതായി പണിയുന്ന നാല് വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ നിര്‍മ്മാണത്തില്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ബോള്‍ഗാട്ടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ ടെര്‍മിനല്‍ നിര്‍മ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
നിര്‍മ്മാണ കമ്പനിയില്‍ നിന്നും ഉപകരാര്‍ ലഭിച്ച കമ്പനിക്കെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തു. നിര്‍മ്മാണ കമ്പനിതന്നെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. ടെര്‍മിനലിന്റെ റാഫ്റ്റുകളില്‍ വളവ് കണ്ടെത്തിയിരുന്നു.
Keywords: Water Metro, Terminal, Irregularity
COMMENTS