ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പടയോട്ടം തുടരുന്നു. വിരാട് കോഹ്ലിയുടെ ബാറ്റിംഗ് കരുത്തില്‍ ന്യൂസിലന്‍ഡിനെയും ഇന്യയുടെ ചുണക്കുട്ടികള്‍ ചുരു...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പടയോട്ടം തുടരുന്നു. വിരാട് കോഹ്ലിയുടെ ബാറ്റിംഗ് കരുത്തില്‍ ന്യൂസിലന്‍ഡിനെയും ഇന്യയുടെ ചുണക്കുട്ടികള്‍ ചുരുട്ടിക്കെട്ടി. അഞ്ച് വിക്കറ്റിനാണ് കീവീസിനെ വീഴ്ത്തി ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചത്.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ന്യൂസിലന്‍ഡ് - 273(50), ഇന്ത്യ - 274/6(48) എന്നിങ്ങനെയാണ് സ്കോര്‍ നില.
സെഞ്ച്വറിക്ക് അരികെ എത്തിയ കോഹ്ലിക്ക് 48-ാം ഓവറില്‍ പുറത്താകേണ്ടി വന്നു. 104 പന്തില്‍ 95 റണ്‍സെടുത്ത് കോഹ്ലി പുറത്താകുമ്പോള്‍ ഇന്ത്യ വിജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.
കോഹ്ലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി.
ഡാരില്‍ മിച്ചലിന്റെ (127 പന്തില്‍ 130) ബാറ്റിംഗ് കരുത്തിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്കോറില്‍ എത്തിയത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി.
Key words: Cricket, India
COMMENTS