ആലുവ: ആലുവയില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ് വയോധികന്റെ കൈ അറ്റ...
ആലുവ: ആലുവയില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ് വയോധികന്റെ കൈ അറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു സംഭവം.
കോഴിക്കോട് ചേവായൂര്‍ പറമ്പില്‍ ശ്രീപദം ശശിധരന് എന്നയാളാണ് ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വീണ് അപകടത്തില്‍പ്പെട്ടത്. ഒരു കൈ പൂര്‍ണമായി അറ്റുപോയി. ഉടന്‍ ആര്.പി.എഫിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലാക്കി.
Keywords: Train, Kerala, Platform Accident
COMMENTS