പുതിയൊരു സിനിമ പിറക്കുന്നു, പേര് റമ്പാന്. ഇതിനോടകം സോഷ്യല്‍ മീഡിയ ചികഞ്ഞെടുത്ത വിശേഷങ്ങളെല്ലാം റമ്പാന് എന്ന ചിത്രത്തിന്റെ കാത്തിരിപ്പിന്റെ...
പുതിയൊരു സിനിമ പിറക്കുന്നു, പേര് റമ്പാന്. ഇതിനോടകം സോഷ്യല്‍ മീഡിയ ചികഞ്ഞെടുത്ത വിശേഷങ്ങളെല്ലാം റമ്പാന് എന്ന ചിത്രത്തിന്റെ കാത്തിരിപ്പിന്റെ ആഴം കൂട്ടുന്നതാണ്. ഹിറ്റ്മേക്കര് ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതിനോടൊപ്പം നടന് ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.
അങ്കമാലി ഡയറീസിനും ഭീമന്റെ വഴിക്കും ശേഷമാണ് ചെമ്പന്‍ വിനോദ് തിരക്കഥാകൃത്തിന്റെ വേഷം വീണ്ടും അണിയുന്നത്. പൊളിപ്പന്‍ ആക്ഷന്‍ ത്രില്ലറാകും എന്നത് പോസ്റ്റര്‍ നല്കുന്ന സൂചനയാണ്.
നടി ബിന്ദു പണിക്കരുടെ മകള്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതും റമ്പാനിലൂടെയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് കല്യാണി എത്തുക.
ഇന്ത്യയില്‍ മാത്രമല്ല പുറത്തും ഷൂട്ട് ചെയ്യേണ്ട സിനിമയാണ് റമ്പാന്. ഇന്ത്യയില്‍ നിന്നും തുടങ്ങുന്ന സിനിമയുടെ ഒരു വലിയ ഭാഗം യുഎസില്‍ ആണ് ചിത്രീകരിക്കുക.
ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സ്, ഐന്സ്റ്റിന് മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്സ്റ്റിന് സാക്ക് പോള്‍, ശൈലേഷ് ആര് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ്.
COMMENTS