High court order about KTU ex VC Ciza Thomas appointment
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിതമായ ഡോ.സിസാ തോമസിനെതിരായ സര്‍ക്കാരിന്റെ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. ഗവര്‍ണറുടെ ഉത്തരവ് പ്രകാരമാണ് ഡോ.സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിതമായത്.
ഇതിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതും ഹൈക്കോടതി റദ്ദാക്കി. മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു സിസാ തോമസിനെ താല്‍ക്കാലികമായി വൈസ് ചാന്‍സലറായി നിയമിച്ചത്.
ഇതിനെ സര്‍ക്കാര്‍ ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു. സിസാ തോമസിന് ശരിയായരീതിയില്‍ ജോലിചെയ്യാനും അനുവദിച്ചിരുന്നില്ല. സര്‍ക്കാരിനെതിരെ അവര്‍ ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Keywords: High court, Ciza Thomas, KTU, VC
COMMENTS