High court about Karuvannur bank case
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് കര്‍ശന നിര്‍ദ്ദേശം നല്കി ഹൈക്കോടതി. ബാങ്കില്‍ വായ്പ അടച്ചവരുടെ ആധാരം തിരികെ നല്കാന് കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം ഒറിജിനല്‍ ആധാരം തിരികെ നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
അതേസമയം ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ആധാരം തിരികെ നല്കുന്നതില് തടസ്സമില്ലെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് പരാതിക്കാരോട് ഇതുസംബന്ധിച്ച് ബാങ്കിന് അപേക്ഷ നല്കാന് കോടതി നിര്‍ദ്ദേശിച്ചു.
Keywords: HIgh court, ED, Karuvannur bank case
COMMENTS