രാമലീല എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് 'ബാന്ദ്ര'. തമന്ന മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചി...
രാമലീല എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് 'ബാന്ദ്ര'. തമന്ന മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. താര എന്ന കഥാപാത്രത്തെ ആണ് തമന്ന അവതരിപ്പിക്കുന്നത്. ആലന് അലക്സാണ്ടര്‍ ഡൊമനിക് എന്നാണ് ദിലീപ് കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും എത്തി. ടീസര്‍ എത്തി 13 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എട്ടരലക്ഷത്തിലധികം പേരാണ് യൂട്യൂബിലെ കാഴ്ചക്കാര്‍.
ദിനോ മോറിയ, ലെന, മംമ്ത മോഹന്‍ദാസ്, കലാഭവന്‍ ഷാജോണ്‍, ശരത് കുമാര്‍, രാജ്വീര് അങ്കുര്‍ സിംഗ്, ദാരാ സിംഗ് ഖുറാന, അമിത് തിവാരി, ഈശ്വരി റാവു, തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായുണ്ട്.
Keywords: Baadra, Dilieep, Thamannah
COMMENTS