ചെന്നൈ: ചെന്നൈയിലെ ജയപ്രദ തിയേറ്ററിലെ ഇഎസ്ഐ കുടിശ്ശിക അടയ്ക്കാത്തതിന് നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് മജിസ്ട്രേറ്റ് ചുമത്തിയ ആറുമാസത്തെ ...
ചെന്നൈ: ചെന്നൈയിലെ ജയപ്രദ തിയേറ്ററിലെ ഇഎസ്ഐ കുടിശ്ശിക അടയ്ക്കാത്തതിന് നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് മജിസ്ട്രേറ്റ് ചുമത്തിയ ആറുമാസത്തെ തടവും ശിക്ഷയും ശരിവെച്ച് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ജയചന്ദ്രന്. എന്നാല്‍, മജിസ്ട്രേറ്റിന് മുന്നില്‍ കീഴടങ്ങി 20 ലക്ഷം രൂപ കെട്ടിവെച്ചാല്‍ നടിക്ക് ജാമ്യം ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്ഐസി) കുടിശ്ശിക അടയ്ക്കാത്തതിന് കഴിഞ്ഞ ഓഗസ്റ്റ് 10 ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ശിക്ഷിച്ചതും ആറ് മാസത്തെ തടവും ചോദ്യം ചെയ്ത് നടി ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിലാണ് ഇന്ന് നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്.
COMMENTS