H.D Deve Gowda about Kerala CM
ബംഗളൂരു: ജെ.ഡി.എസ് ബി.ജെപിയുമായി സഖ്യമുണ്ടാക്കിയത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയെന്ന് വ്യക്തമാക്കി ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവെഗൗഡ. ബി.ജെ.പി സഖ്യം എതിര്‍ത്ത പാര്‍ട്ടി കര്‍ണ്ണാടക പ്രസിഡന്റ് സി.എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദേവെഗൗഡ വിഷയത്തില്‍ പിണറായി വിജയന് പൂര്‍ണ്ണ സമ്മതം അറിയിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയത്.
മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും തീരുമാനത്തില്‍ അനുകൂലിക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം സാഹചര്യം അവര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അംഗീകരിക്കുന്നതെന്നും ആവര്‍ത്തിച്ചു.
അതേസമയം സഖ്യ തീരുമാനം അംഗീകരിക്കില്ലെന്ന് ദള്‍ കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ബംഗളൂരുവിലെത്തി ദേവെഗൗഡയെ അറിയിച്ചിരുന്നു.
എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വത്തെയും വിവരം ബോധ്യപ്പെടുത്താനുമുള്ള തീരുമാനത്തിലുമായിരുന്നു. അപ്പോഴേക്കും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ദേവെഗൗഡ പിണറായി വിജയന്റെ അറിവോടെയാണ് സഖ്യമെന്ന വിവരം പുറത്തുവിടുകയായിരുന്നു.
Keywords: H.D Deve Gowda, Pinarayi Vijayan, BJP, Align
COMMENTS