സോനിപത്: വായു മലിനീകരണത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയെ പിന്നിലാക്കി ഹരിയാനയിലെ സോനിപത്ത് ജില്ല. ഇന്നലെ സോനിപത്തിന്റെ എക്യുഐ രാജ്യത്തെ ഏറ്റവും...
സോനിപത്: വായു മലിനീകരണത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയെ പിന്നിലാക്കി ഹരിയാനയിലെ സോനിപത്ത് ജില്ല. ഇന്നലെ സോനിപത്തിന്റെ എക്യുഐ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ രേഖപ്പെടുത്തി. സിപിസിബിയുടെ മുര്‍ത്താലിലെ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സെന്ററിലെ വായു ഗുണനിലവാര സൂചിക ഇന്നലെ 271 ല്‍ എത്തി.
മഴക്കാലം കഴിയുന്നതോടെ നഗരത്തില്‍ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും മോശം വിഭാഗമായി ഇത് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ രണ്ടാം തവണയും എക്യുഐ ഏറ്റവും ഉയര്‍ന്നതാണ്. കഴിഞ്ഞ മാസം വായു ഗുണനിലവാരം 275 ല്‍ എത്തിയിരുന്നു. കാറ്റിന്റെ വേഗത കുറഞ്ഞതും കാലാവസ്ഥയിലെ ഈര്‍പ്പം വര്‍ധിച്ചതും കാരണം പൊടിപടലങ്ങളും മറ്റ് മലിനീകരണ ഘടകങ്ങളും ഉപരിതലത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മണിക്കൂറില്‍ ആറ് കിലോമീറ്ററായിരുന്നു ഇന്നലെ കാറ്റിന്റെ വേഗത.
സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വായു ഗുണ നിലവാര സൂചിക 300ല്‍ എത്തും. റോഡിലെ പൊടിയും നിര്‍മാണ സ്ഥലങ്ങളിലെ നിയമലംഘനവുമാണ് മലിനീകരണത്തിന് ഏറ്റവും വലിയ കാരണമായി മലിനീകരണ ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
വായു ഗുണനിലവാര സൂചിക 0 മുതല്‍ 50 വരെയേ എത്തിയുള്ളൂവെങ്കില് വായു നല്ലതാണെന്നും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് തീരെകുറവാണെന്നും മനസിലാക്കാം. എന്നാല്‍, 51 മുതല്‍ 100 വരെ ആയാല്‍ തൃപ്തികരമാണെന്നും 101 മുതല്‍ 200 വരെ മിതമായതാണെന്നും, 201 മുതല്‍ 300 വരെ മോശമാണെന്നും 301 മുതല്‍ 400 വരെ വളരെ മോശമാണെന്നും 401 മുതല്‍ 500 വരെ കഠിനമാണെന്നുമാണ് സൂചിക വ്യക്തമാക്കുന്നത്.
Keywords: Haryana, AQI, Delhi
COMMENTS