ആലപ്പുഴ: കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് (20633 / 20634) ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇന്നാണ് റെയില്‍വേ മന്ത്രാ...
ആലപ്പുഴ: കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് (20633 / 20634) ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്.
ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി. മുരളീധരന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നേരത്തെ കത്തയച്ചിരുന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെങ്ങന്നൂര്‍.
ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ് വേ ആയി 2009 - ല്‍ ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ചകാര്യവും കത്തില്‍ പരാമര്‍ശിച്ചിരുന്നു.
Key Words: Vendhe Bharath, Kerala, Railway
COMMENTS