Gambling gang arrested at Trivandrum club
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയില്‍. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം.ഡി എസ്.ആര് വിനയ്കുമാര്‍ അടക്കം ഒന്‍പതു പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് എസ്.ആര് വിനയ്കുമാര്‍. ഇയാളുടെ പേരിലാണ് ചീട്ടുകളി സംഘം മുറിയെടുത്തത്. എന്നാല്‍ ഒരു സുഹൃത്തിന് വേണ്ടിയാണ് മുറി നല്‍കിയതെന്നും ചീട്ടുകളി സംഘത്തെക്കുറിച്ച് അറിയില്ലെന്നുമാണ് വിനയകുമാറിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് നഗരത്തിലെ സമ്പന്നരുടെ പ്രധാന ക്ലബ്ലായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ മ്യൂസിയം പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ക്ലബ്ബിലെ ഏറ്റവും പുറകിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍ പണംവച്ച് ചീട്ടുകളിക്കുന്നുവെന്നായിരുന്നു രഹസ്യവിവരം.
പൊലീസ് അകത്തുകയറിയപ്പോള്‍ നടത്തിപ്പുകാര്‍ ഉള്‍പ്പടെ ഏഴംഗ സംഘം മുറിയിലുണ്ടായിരുന്നു. മുറി പരിശോധിച്ചപ്പോള്‍ അഞ്ചുലക്ഷത്തി അറുപതിനായിരം രൂപയാണ് കണ്ടെത്തിയത്. ഇവരുടെ വാഹനങ്ങളും പൊലീസ് പരിശോധിച്ചു.
Keywords: Gambling gang, Police, Arrest, Trivandrum club
COMMENTS