ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായിരുന്ന ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77ാം വയസ്സായിരുന്നു. 1946 സെപ്തംബര്‍ 25...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായിരുന്ന ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77ാം വയസ്സായിരുന്നു.
1946 സെപ്തംബര്‍ 25 ന് ജനിച്ച ബേദി 1967 നും 1979 നും ഇടയില്‍ ഇന്ത്യക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു.
370 മത്സരങ്ങളില്‍ നിന്ന് 1,560 വിക്കറ്റുകളുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇടങ്കയ്യന്‍ സ്പിന്‍ ബൗളര്‍മാരില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എരപ്പള്ളി പ്രസന്ന, ചന്ദ്രശേഖര്‍ എന്നിവരോടൊപ്പം പ്രശസ്ത ഇന്ത്യന്‍ സ്പിന്‍ ട്രോയിക്കയുടെ ഭാഗമായിരുന്നു അദ്ദേഹം.
1970 ല്‍ രാജ്യം പദ്മശ്രീ പുരസ്ക്കാരം നല്കി ബേദിയെ ആദരിച്ചു.
Keywords: Indian cricketer, Bishan Singh Bedi, Passed away
COMMENTS