ചണ്ഡിഗഢ്: പഞ്ചാബില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു നാടിനെ ഞെട്ടിച്ച് അതിഭീകര അപകടം. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് അപകടത്തെത്തുടര്‍ന്ന്...
ചണ്ഡിഗഢ്: പഞ്ചാബില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു നാടിനെ ഞെട്ടിച്ച് അതിഭീകര അപകടം. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് അപകടത്തെത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാത്രി നഗരത്തിലെ അവതാര്‍ നഗര്‍ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറില്‍ വന്‍ സ്ഫോടനം ഉണ്ടാകുകയും തുടര്‍ന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേരെയും ജലന്ധര്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മരിച്ചവരില്‍ വീടിന്റെ ഉടമയും ഉള്‍പ്പെടുന്നു. വീടിന് പുറത്ത് ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ പ്രായമായ ഭാര്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Keywords: Punjab, Accident, Refrigerator, 5 Death
COMMENTS