First cargo ship arrived at Vizhinjam port
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തി. ഇന്ന് ഉച്ചയോടെയാണ് ചൈനീസ് ചരക്ക് കപ്പലായ ഷെന്‍ഹുവ 15 വിഴിഞ്ഞം തുറമുഖത്ത് എത്തിയത്.
തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ക്രെയിനുകളുമായാണ് ചൈനീസ് കപ്പല്‍ എത്തിയത്. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. ഈ മാസം 15 ന് ഔദ്യോഗിക സ്വീകരണം നല്‍കും. ഇതിനു ശേഷമായിരിക്കും കപ്പലില്‍ കൊണ്ടുവന്നിട്ടുള്ള ക്രെയിനുകള്‍ ഇറക്കുന്നത്.
ചൈനയിലെ ഷാംഗ്ഹായ് കടപ്പുറത്തു നിന്നാണ് ചരക്ക് കപ്പല്‍ പുറപ്പെട്ടത്. കപ്പല്‍ കഴിഞ്ഞ മാസം 24 ന് ഇന്ത്യന്‍ തീരത്ത് എത്തുകയും നേരേ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നുമാണ് വിഴിഞ്ഞത്തെത്തിയത്.
Keywords: First cargo ship, Vizhinjam port, China, Water salute
COMMENTS