ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന കേസില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന് വൈഭവ് ഗെലോട്ടിനെ എന്‍ഫോഴ്സ്മെന്റ്...
ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന കേസില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന് വൈഭവ് ഗെലോട്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നാളെ ജയ്പൂരിലെയോ ന്യൂഡല്‍ഹിയിലെയോ ഓഫീസിന് മുമ്പാകെ ഹാജരാകാന്‍ വൈഭവ് ഗെലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
രാജസ്ഥാന് ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ അടുത്തിടെ നടന്ന ഇഡി റെയ്ഡുകളുമായി ബന്ധപ്പെട്ടതാണ് സമന്‍സ്. കേസുമായി ബന്ധപ്പെട്ട് കണക്കില്‍പ്പെടാത്ത 1.2 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു.
Key words: E.D, Rajasthan Chief Minister, Ashok Gehlot
COMMENTS