ED raid at Paliyekkara toll plaza
തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഇ.ഡി റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. റോഡ് പണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലെ പരാതിയിലാണ് പരിശോധന. റോഡുപണിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നതായിരുന്നു പരാതി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഏഴംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിര്‍മാണ കമ്പനി കള്ളപ്പണം വെളുപ്പിച്ചോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കുകയാണ്.
സര്‍വീസ് റോഡ് നിര്‍മ്മാണം, റോഡിന്റെ മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍, റോഡുമായി ബന്ധപ്പെട്ട പരസ്യബോര്‍ഡുകള്‍ വയ്ക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ തുടങ്ങിയവയെല്ലാം അന്വേഷിക്കുന്നുണ്ട്. ഇതെല്ലാംകൂടി ഒരു കോടി എട്ടു ലക്ഷം രൂപയുടെ അഴിമതി നടന്നതായി പരാതി ഉയര്‍ന്നിരുന്നു.
ഇതേതുടര്‍ന്ന് സി.ബി.ഐ അന്വേഷണവും നിലവിലുണ്ട്. ഇതെല്ലാംകൂടി കണക്കിലെടുത്ത് ഏതെങ്കിലും തരത്തിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Keywords: ED, Raid, Paliyekkara toll plaza
COMMENTS