Deadly explosion near Turkish Parliament building. Two police officers were injured in the incident. The footage of the terrorist attack obtained
അങ്കാറ: തുര്‍ക്കി പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ചാവേര്‍ സ്ഫോടനം. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഒരു സുരക്ഷാ കാമറയില്‍ നിന്നു ലഭിച്ചു. ശക്തമായ സ്ഫോടനത്തിനു പിന്നാലെ തീജ്വാല ഉയരുന്നതും കാണാം. ആക്രമണം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകളോളം അകലെ സ്ഫോടന ശബ്ദം കേട്ടു.
രാവിലെ 9:30 ന് ഒരു വാണിജ്യ വാഹനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഒഫ് സെക്യൂരിറ്റിയുടെ പ്രവേശന കവാടത്തിന് മുന്നില്‍ എത്തി സ്ഫോടനം സൃഷ്ടിക്കുകയായിരുന്നുവെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭീകരരിലൊരാള്‍ സ്വയം പൊട്ടിത്തെറിച്ചു. മറ്റെയാള്‍ക്ക് ഒന്നും ചെയ്യാനായില്ല. ഭീകരര്‍ ഉന്നം വച്ച സ്ഥലം നിരവധി മന്ത്രാലയങ്ങളുടെയും തുര്‍ക്കി പാര്‍ലമെന്റിന്റെയും ആസ്ഥാനമാണ്.
2022 നവംബറില്‍ ഇസ്താംബൂളിലെ ഒരു ഷോപ്പിംഗ് സ്ട്രീറ്റിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും 81 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Summary: Deadly explosion near Turkish Parliament building. Two police officers were injured in the incident. The footage of the terrorist attack was obtained from a security camera. Flames can also be seen rising after the powerful explosion. The blast was heard several kilometers away from the site of the attack.
COMMENTS