തിരുവനന്തപുരം: എം.എം മണിയെ നിലയ്ക്കുനിര്‍ത്താന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ഇടപെടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പി.ജെ ...
തിരുവനന്തപുരം: എം.എം മണിയെ നിലയ്ക്കുനിര്‍ത്താന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ഇടപെടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പി.ജെ ജോസഫിനെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് സതീശന് ഇങ്ങനെ പറഞ്ഞത്.
മറുപടി ഇല്ലാതെ വരുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാന്‍ എം എം മണിയെ പോലുള്ള വാപോയ കോടാലികളെ ഇറക്കി വിടുന്നത് സി പി എം കാലങ്ങളായി പയറ്റുന്ന തന്ത്രമാണ്. ഇതിന് മുന്‍പും മണിയുടെ അശ്ലീല വാക്കുകള്‍ കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെ വിഷലിപ്തമാക്കിയിട്ടുണ്ട്. സി പി എമ്മിന്റെ മൗനാനുവാദത്തോടെയാണ് കെ കെ രമ എം എല്‍ എയെ നിയമസഭയില്‍ അധിക്ഷേപിച്ചത്.
ജനപ്രതിനിധികള്‍, വനിതാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് മണിയുടെ വായില്‍ നിന്നും വന്നിട്ടുള്ളതെന്നും സതീശന് ചൂണ്ടിക്കാട്ടി.
സ്ഥിരമായി അസഭ്യം പറയുന്ന എം എം മണിയുടെ സമനില തെറ്റിയെന്നാണ് പൊതുസമൂഹം കരുതുന്നതെന്നും ഇത്തരം ആളുകളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറക്കാതെ വീട്ടിലിരുത്താന്‍ നടപടിയെടുക്കുകയെന്നതാണ് സി പി എം നേതൃത്വം ചെയ്യേണ്ടതെന്നും സതീശന് പറഞ്ഞു.
Keywords: V.D Satheesan, M.M Mani, Cpm, Kerala
COMMENTS