കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളില്‍ ഐ.ജി ലക്ഷ്മണിന് 10,000 രൂപ പിഴയിട്ട് കോടതി. ഗുരുതര ആരോപണങ്ങളടങ്ങിയ ഹര്‍ജി ഹൈക്കോടത...
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളില്‍ ഐ.ജി ലക്ഷ്മണിന് 10,000 രൂപ പിഴയിട്ട് കോടതി. ഗുരുതര ആരോപണങ്ങളടങ്ങിയ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ശേഷം, തന്റെ അനുമതിയില്ലാതെ അഭിഭാഷകന് വിവാദ പരാമര്‍ശങ്ങള്‍ ചേര്‍ത്തുവെന്നാരോപിച്ച് ഹര്‍ജി പിന്‍വലിക്കാന്‍ ലക്ഷ്മണ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
അഭിഭാഷനെ പരിചാരി ഹര്ജിക്കാരന് രക്ഷപ്പെടാനാവില്ലെന്നും ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.
അഭിഭാഷകനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരന്, ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 10,000 രൂപ പിഴയിട്ടത്. ഒരു മാസത്തിനകം പിഴയടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
Keywords: IG Lakshman, Fine, Court
COMMENTS