സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരിയും തൊഴില്‍ സാമ്പത്തിക വിദഗ്ധയുമായ ക...
സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരിയും തൊഴില്‍ സാമ്പത്തിക വിദഗ്ധയുമായ ക്ലോഡിയ ഗോള്ഡിന്. ഈ രംഗത്തുള്ള സംഭാവനയ്ക്ക് സമ്മാനം നേടുന്ന മൂന്നാമത്തെ വനിതയാണ് ഗോള്ഡിന്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ കൂടിയാണിവര്‍.
ഗോള്‍ഡിന്റെ ഗവേഷണം സ്ത്രീ തൊഴില്‍ ശക്തി, വരുമാനത്തിലെ ലിംഗ വ്യത്യാസം, വരുമാന അസമത്വം, സാങ്കേതിക മാറ്റം, വിദ്യാഭ്യാസം, കുടിയേറ്റം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു
2021ല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച കരിയര്‍ & ഫാമിലി: വിമന്‍സ് സെഞ്ച്വറി-ലോംഗ് ജേര്‍ണി ടു ഇക്വിറ്റി ആണ് ഗോള്‍ഡിന്റെ ഏറ്റവും പുതിയ പുസ്തകം.
ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സ്റ്റോക്ക്ഹോമില്‍ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ സെക്രട്ടറി ജനറല്‍ ഹാന്‍സ് എലെഗ്രെന്‍ ആണ് സമ്മാനം പ്രഖ്യാപിച്ചത്.
COMMENTS