ഏറെ പ്രതീക്ഷയോടെ എത്തിയ രാഘവ ലോറന്‍സ്-കങ്കണ റണാവത്ത് ചിത്രം 'ചന്ദ്രമുഖി 2' ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര...
ഏറെ പ്രതീക്ഷയോടെ എത്തിയ രാഘവ ലോറന്‍സ്-കങ്കണ റണാവത്ത് ചിത്രം 'ചന്ദ്രമുഖി 2' ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27ന് ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.
അതേസമയം, സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. 65 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം കഷ്ടിച്ച് 50 കോടിക്ക് അടുത്ത് മാത്രമാണ് തിയേറ്ററില്‍ നിന്നും നേടിയത്. അതുകൊണ്ട് തന്നെ വെറും 8 കോടി രൂപയ്ക്കാണ് ചിത്രം നെറ്റ്ഫ്ളിക്സ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനികാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ചന്ദ്രമുഖിയില്‍ രജനികാന്ത് അവതരിപ്പിച്ച വേട്ടയ്യന് രാജ എന്ന കഥാപാത്രമായാണ് രാഘവ ലോറന്‍സ് ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ രജനികാന്തുമായി യാതൊരു വേഷപ്പകര്‍ച്ചയും നടത്താത്ത പുതിയ കഥാപാത്രം അത്രയ്ക്കങ്ങ് ശ്രദ്ധപിടിച്ചുപറ്റിയില്ല.
ചന്ദ്രമുഖിയായി കങ്കണ എത്തിയപ്പോള്‍ പ്രധാന കഥാപാത്രമായി ലക്ഷ്മി മേനോനും വേഷമിട്ടിരുന്നു. വടിവേലു, മഹിമ നമ്പ്യാര്‍, രാധിക ശരത്കുമാര് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളാകുന്നത്. ചന്ദ്രമുഖിയില്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെ തന്നെയാണ് ചന്ദ്രമുഖി 2വില്‍ വടിവേലു അവതരിപ്പിക്കുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം എത്തിയത്.
COMMENTS