ന്യൂഡല്‍ഹി : വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ട ലംഘനം ആരോപിച്ച് ന്യൂസ്ക്ലിക്കിനെതിരെ സിബിഐ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂസ്ക്ലിക്ക് സ്ഥ...
ന്യൂഡല്‍ഹി: വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ട ലംഘനം ആരോപിച്ച് ന്യൂസ്ക്ലിക്കിനെതിരെ സിബിഐ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂസ്ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്തയുടെ ഓഫീസിലും വസതിയിലും ഡല്‍ഹിയിലെ രണ്ട് സ്ഥലങ്ങളിലും പരിശോധന നടക്കുകയാണ്.
പ്രബീര്‍ പുര്‍കയസ്തയെയും ന്യൂസ്ക്ലിക്ക് എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി കോടതി 10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതിന് തൊട്ടുപിന്നാലെയാണ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്.
ചൈനയ്ക്ക് അനുകൂലമായ പ്രചരണം നടത്താന്‍ ന്യൂസ് പോര്‍ട്ടല്‍ പണം കൈപ്പറ്റിയെന്നാരോപിച്ച് യുഎപിഎ പ്രകാരമുള്ള കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ മൂന്നിന് പൂരകായസ്തയെയും ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്യുകയും ന്യൂസ്ക്ലിക്ക് ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തു. 'ഇന്ത്യയുടെ പരമാധികാ
രം തകര്‍ക്കുന്നതിനും' രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുന്നതിനുമായി ചൈനയില്‍ നിന്നാണ് വാര്‍ത്താ പോര്‍ട്ടലിലേക്ക് വലിയൊരു തുക വന്നതെന്ന് എഫ്ഐആര്‍ പറയുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം (പാഡ്സ്) എന്ന ഗ്രൂപ്പുമായി പൂര്‍കയസ്ത ഗൂഢാലോചന നടത്തിയതായും എഫ്ഐആര്‍ ആരോപിക്കുന്നു.
Keywords: CBI, Investigation, News Click
COMMENTS