Case against actor Suresh Gopi
കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ തന്നെ അപമാനിച്ചെന്നു കാട്ടി മാധ്യമ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തെന്നുമാണ് പരാതിയില്‍ പറയുന്നത്. അതിനാല്‍ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നും മാധ്യമ പ്രവര്‍ത്തക പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം പരാതിയില്‍ കേസെടുക്കുമെന്ന് അറിച്ച കമ്മീഷണര്‍ പരാതി നടക്കാവ് പൊലീസിന് കൈമാറി.
അതേസമയം സുരേഷ് ഗോപി ഈ വിഷയത്തില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ അത് മാപ്പ് പറച്ചിലായി തോന്നിയില്ലെന്നും തനിക്ക് തെറ്റായി തോന്നിയെന്നതല്ല അത് തെറ്റാണെന്ന് സുരേഷ് ഗോപിയാണ് മനസ്സിലാക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ സ്പര്‍ശനം തെറ്റായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അതിനാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും അവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
Keywords: Suresh Gopi, Case, Police, Journalist
COMMENTS