ടെല്‍ അവീവ്: ഹമാസ് പോരാളികളുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദി...
ടെല്‍ അവീവ്: ഹമാസ് പോരാളികളുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം പരസ്യമാക്കിയ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട ഹമാസ് പോരാളികളുടെ മൃതദേഹങ്ങളില്‍ നിന്നും അവരുടെ വാഹനങ്ങളില്‍ നിന്നും നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. കോഡ് വേഡില്‍ എഴുതിയ ഈ രേഖകളില്‍ ഇസ്രായേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഇസ്രായേലി ആളുകളെ തട്ടിക്കൊണ്ടുപോയി കൊല്ലാനുള്ള നിര്‍ദ്ദേശങ്ങള്‍ രേഖകളിലുണ്ടായിരുന്നു.
പല ഉത്തരവുകളും രേഖകളില്‍ നേരിട്ട് എഴുതിയിട്ടുണ്ട്. അതേസമയം, പല ഓര്‍ഡറുകള്‍ക്കും കോഡ് പദങ്ങള്‍ ഉപയോഗിച്ചു. നോവ മ്യൂസിക് ഫെസ്റ്റിവലിലെ കിബ്ബട്ട്സ് റെയിമിന് പുറത്ത് കാറില്‍ ഒരു ഹമാസ് പോരാളിയുടെ ശരീരത്തില്‍ നിന്നാണ് ഈ രേഖകള്‍ കണ്ടെത്തിയത്. ഹമാസ് പോരാളികള്‍ നോവ ഫെസ്റ്റില്‍ നിന്ന് നൂറിലധികം പേരെ ഗാസയിലേക്ക് കൊണ്ടുപോയി. 260 പേര് കൊല്ലപ്പെട്ടു. കാറിലും ബൈക്കിലും പാരാഗ്ലൈഡിലും പോരാളികള്‍ ഇവിടെ എത്തിയിരുന്നു.
ഒക്ടോബര്‍ 6 ന് രാത്രി, നോവ ട്രാന്‍സ് മ്യൂസിക് ഫെസ്റ്റിവല്‍ കിബ്ബട്ട്സ് റീമില്‍ നടന്നു. ഗാസ അതിര്‍ത്തിയില്‍ നിന്ന് 5.5 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഒക്ടോബര്‍ ഏഴിന് രാവിലെയാണ് ഹമാസ് പോരാളികള്‍ ഇവിടെ ആക്രമണം നടത്തിയത്.
കസ്റ്റഡിയിലെടുത്തവരെ കൊല്ലാന്‍ ബ്ലാക് എന്ന വാക്ക് എഴുതിയതായാണ് റിപ്പോര്‍ട്ടുകളിലെ രേഖകള്‍. അതേ സമയം, പിടിക്കപ്പെട്ട ആളുകളെ മനുഷ്യകവചമായി ഉപയോഗിക്കാനും കോഡ് എഴുതിയിരുന്നു. ഇതിനുപുറമെ, ഹമാസ് കമാന്‍ഡര്‍മാരുമായി സംസാരിക്കുന്നതിനുള്ള കോഡുകളില്‍ സൈനിക വാഹനം, സിവിലിയന്‍ വാഹനം, റെഡ് എന്നീ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ സൈനിക വാഹനം എന്നാല്‍ തടവുകാരെ മോചിപ്പിക്കുക, സിവിലിയന്‍ വാഹനം എന്നാല്‍ ബന്ദികളായ വ്യക്തികള്‍, ഗാസ ഗ്രൂപ്പിലെ അംഗങ്ങളെ ഇസ്രായേല്‍ പിടികൂടിയതായി റിപ്പോര്‍ട്ട് ചെയ്യാന്‍ ചുവപ്പ് എന്നീ വാക്കുകളും ഉപയോഗിച്ചു. വീടുകളും കാറുകളും വയലുകളും കത്തിക്കാന്‍ നേരിട്ട് ഉത്തരവുകള്‍ എഴുതി.
ഹമാസ് പോരാളികളുടെ മൃതദേഹത്തില്‍ നിന്ന് കിബ്ബത്ത്സ് കഫ്ര്‍ സാദിനെ ആക്രമിക്കുന്നതിനുള്ള വിശദമായ പദ്ധതി ഇസ്രായേലികള്‍ കണ്ടെടുത്തു. ഈ കോഡ് വേഡുകള്‍ ഡീകോഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Keywords: Codes, Dead Bodies, Hamas Fighters, Israel
COMMENTS